Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boat Engine

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ന്‍റെ എ​ൻ​ജി​നി​ൽ നി​ന്ന് പു​ക ശ്വ​സി​ച്ച സം​ഭ​വം; തൊ​ഴി​ലാ​ളി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ബേ​പ്പു​രി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ബോ​ട്ടി​ന്‍റെ എ​ൻ​ജി​നി​ൽ നി​ന്ന് പു​ക ശ്വ​സി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​വ​രി​ൽ ഒ​രാ​ൾ മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ഷ​ഹ​ബേ​ദ് ദാ​സാ​ണ് മ​രി​ച്ച​ത്.

നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​ത്. മൂ​ന്ന് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും ഒ​രു മ​ല​യാ​ളി​യു​മാ​ണ്. ബേ​പ്പു​ർ പ​ടി​ഞ്ഞാ​റ് 10 നോ​ട്ടി​ക്ക​ൽ അ​ക​ലെ​യാ​ണ് സം​ഭ​വം.

ആ​യി​ഷ വ​ൺ എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി ഷ​ഹ​ബേ​ദ് ദാ​സ് വെ​ൻ്റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. മ​റ്റൊ​രു തൊ​ഴി​ലാ​ളി ബേ​പ്പൂ​ർ സ്വ​ദേ​ശി ഹ​നീ​ഫ വെ​ൻ്റി​ലേ​റ്റ​റി​ലാ​ണ്.

ബോ​ട്ടി​ൽ വെ​ള്ളം ക​യ​റി എ​ന്ന സം​ശ​യ​ത്തി​ൽ എ​ൻ​ജി​ൻ റൂ​മി​ലേ​ക്ക് ഇ​റ​ങ്ങി​യ തൊ​ഴി​ലാ​ളി​യാ​ണ് ആ​ദ്യം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പി​ന്നീ​ട് ഇ​യാ​ളെ ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യ മൂ​ന്നു​പേ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

 

Latest News

Corehub Up